
ഇടുക്കി: ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റു. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
ഗ്രോ ബാഗിൽ കഞ്ചാവുചെടി വളർത്തൽ; പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ, ചിത്രങ്ങൾ പുറത്ത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam