താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു

Published : Apr 16, 2025, 02:12 PM IST
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു

Synopsis

ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്: ബാലുശ്ശേരി വട്ടോളി ബസാറില്‍ വാഹനാപകടത്തില്‍ 60 കാരന്‍ മരിച്ചു. ശിവപുരം കപ്പുറം കള്ളത്തോട്ടില്‍ കെടി ശ്രീധരന്‍ ആണ് മരിച്ചത്. ശ്രീധരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.

കപ്പുറം റോഡില്‍ നിന്ന് താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ മൂത്തോറന്‍- അരിയായി ദമ്പതികളുടെ മകനാണ്. ഭാര്യ പുഷ്പ. മക്കള്‍: അര്‍ജുന്‍ (കണ്ണന്‍), അമൃത. സഹോദരങ്ങള്‍ കെടി ബാലന്‍, ലീല, ശാന്ത.

Read More:ഇസ്രയേല്‍ യുദ്ധവിമാനത്തിന് പറ്റിയ അബദ്ധം! ബോംബ് വര്‍ഷിച്ചത് സ്ഥലം മാറി; വിശദീകരണം നല്‍കി സൈന്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽ അപകടം; കരിങ്കല്ലുമായി വന്ന ടോറസ് ലോറിക്ക് തീപിടിച്ചു, ലോറി ഡ്രൈവർ ചാടി രക്ഷപ്പെട്ടു
പൊലീസ് ജീപ്പിൽ തട്ടി റോഡിൽ വീണു, കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു