
തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വൻ ശേഖരവുമായി അമ്പൂരിയിൽ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. അമ്പൂരി സ്വദേശിയായ ജോർജ്ജ് (60) ആണ് 70 ലിറ്റർ മദ്യവുമായി പിടിയിലായത്. ഇയാൾ മദ്യ കച്ചവടത്തിനായി ഉപയോഗിച്ചരുന്ന ബൈക്കും സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈ ഡേ പ്രമാണിച്ച് കച്ചവടം നടത്തുന്നതിനാണ് ഇത്രയും മദ്യം വാങ്ങി സൂക്ഷിച്ചത്.
അമരവിള എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷിന്റെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ കെ.ഷാജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആർ.എസ്. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.വി.ജെ, അഭിലാഷ്.വി.എസ്, ലിന്റോരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.
Read More..... 'ശിക്ഷിച്ചാലും അര്‍ജുന്‍റെ കുടുംബത്തിനൊപ്പം നിൽക്കും; മതസ്പര്‍ദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ല': ലോറി ഉടമ മനാഫ്
മറ്റൊരു കേസിൽ പാലക്കാട് മരുതറോഡിൽ 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനക്കായി എത്തിച്ച മരുതറോഡ് സ്വദേശി ഹരിയെ (61)എക്സൈസ് പിടികൂടി. പാലക്കാട് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ആർ.റിനോഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രൂപേഷ്.കെ.സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ പ്രത്യുഷ്.ആർ, അനിൽകുമാർ.ടി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ്.എം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam