വാട്ട്സ്ആപ്പിൽ വനിതാ പൊലീസുകാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം, 61കാരൻ അറസ്റ്റിൽ

Published : Jul 08, 2025, 10:17 AM ISTUpdated : Jul 08, 2025, 11:42 AM IST
61 year old arrest

Synopsis

നിതാ സിവില്‍ പൊലീസ് ഓഫിസറുടെ പരാതിയിലാണ് നടപടി. ബത്തേരി, മീനങ്ങാടി, അമ്പലവയല്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറ് കേസുകളുള്ളതായി പൊലീസ്

സുല്‍ത്താന്‍ ബത്തേരി: വനിത സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടില്‍ മാനു എന്ന അഹമ്മദ് (61) നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ പരാതിയിലാണ് നടപടി. ബത്തേരി, മീനങ്ങാടി, അമ്പലവയല്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറ് കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

ജൂണ്‍ 30 നാണ് എഴുന്നൂറോളം പേര്‍ അംഗമായ 'മൊട്ടുസൂചി' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്. സ്ത്രീകള്‍ക്കും പൊലീസ് സേനക്കും അവമതിപ്പ് ഉണ്ടാകുന്ന തരത്തില്‍ ലൈംഗികചുവയുള്ള വോയ്‌സ് മെസ്സേജ് ആണ് ഇയാള്‍ ഗ്രൂപ്പില്‍ അയച്ചത്. ജൂലൈ ഒന്നിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ഇയാള്‍ ഒളിവില്‍ പോകുകയുമായിരുന്നു. ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി രാഘവന്‍, എസ്.ഐ സോബിന്‍, എ.എസ്.ഐ സലീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ലബ്‌നാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍, അനിത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട
ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്