
അരൂർ: ദേശീയ പാതയിൽ വാഹനാപകടത്തില്‍ കാൽനട യാത്രികൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ ചന്തിരൂർ പുതിയ പാലത്തിന് തെക്കുവശത്ത് വച്ച് ഇന്ന് പുലച്ചെ അഞ്ച് മണിക്ക് മിനി ഇൻസുലേറ്റ് ലോറി ഇടിച്ചാണ് അപകടം.
കളമശ്ശേരിയിൽ നിന്ന് ഇലട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. ശ്രീധരപണിക്കരുടെയും ജാനമ്മയുടെയും മകനാണ്. രാധാ ചന്ദ്രശേഖരൻ, ശോഭന പൊന്നപ്പൻ, സതീശ പണിക്കർ, ഓമന പുരുഷോത്തമൻ , മധുസൂദന പണിക്കർ എന്നിവർ സഹോദരങ്ങളാണ്.
Read More : കൊളുന്തു നുള്ളുന്നതിനിടെ കരടി ചാടി വീണ് ആക്രമിച്ചു; രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam