നിറയെ വെള്ളമുള്ള കിണറ്റിൽ കിടന്നത് 2 മണിക്കൂറോളം; 68 വയസുള്ള വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു

Published : Jul 06, 2025, 09:53 PM IST
fell in well

Synopsis

പാലക്കാട് കൂറ്റനാട് കോതച്ചിറയിൽ രണ്ട് മണിക്കൂറിലേറെ കിണറ്റിൽ വീണ് കിടന്ന വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

പാലക്കാട്: കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് കൂറ്റനാട് കോതച്ചിറയിലാണ് രണ്ടു മണിക്കൂറിലേറെ സമയം കിണറ്റിൽ വീണ് കിടന്ന വയോധികയുടെ പുനർജന്മം. കോതച്ചിറ സ്വദേശിനി 68 വയസുള്ള കരുമത്തിൽ വീട്ടിൽ ദാക്ഷായണിയാണ് വീട്ടുകിണറിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് ഇവരെ നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുന്നത്.

ദാക്ഷായണിയെ കിണറിന് പുറത്തെത്തിക്കാനായി നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോവാതിരിക്കാനായി പ്രദേശവാസി കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി. തുടർന്നു എട്ട് മണിയോടെ ഫയർഫോഴ്സ് എത്തി ശരീരം മുകളിലേക്ക് കയറ്റി ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ എങ്ങനെ കിണറിൽ വീണു എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു