7 ആടുകളെ ഒറ്റ ദിവസം കൊണ്ട് കൊന്ന് തെരുവുനായകള്‍, ഉപജീവനമാര്‍ഗം നിലച്ച് വീട്ടമ്മ

Published : May 04, 2023, 11:16 PM IST
7 ആടുകളെ ഒറ്റ ദിവസം കൊണ്ട് കൊന്ന് തെരുവുനായകള്‍, ഉപജീവനമാര്‍ഗം നിലച്ച് വീട്ടമ്മ

Synopsis

പട്ടള നിസ മൻസിലിൽ ഹൈറുന്നിസയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്.

തിരുവനന്തപുരം: തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടി കരവാരം വഞ്ചിയൂർ പട്ടള നിവാസികൾ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന ഏഴ് ആടുകൾ ചത്തത് കഴിഞ്ഞ ദിവസമാണ്. പട്ടള നിസ മൻസിലിൽ ഹൈറുന്നിസയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. ചൊവ്വാഴ്ച പുലർച്ച ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തെരുവുനായ്ക്കൾ ഒരു ആടിനെ നേരത്തേ കൊന്നിരുന്നു.

എല്ലാ ആടുകളെയും നായ്ക്കൾ കൊന്നതോടെ ആട് വളർത്തി ഉപജീവനം കണ്ടെത്തുന്ന കുടുംബം പ്രതിസന്ധിയിലായി. സമീപത്തെ വീടുകളിൽനിന്ന് 35 ഓളം കോഴികളെ തെരുവുനായ്ക്കൾ കൊന്നിട്ടുണ്ട്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികൾ തെരുവുനായ്ക്കളെ ഭയന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ ഓടി ഭീതി പരത്തുന്നതും അപകടമുണ്ടാക്കുന്നതും ഈ മേഖലയില്‍ പതിവാണ്. നിരവധി സ്ത്രീകൾക്ക് ഇരുചക്ര വാഹനത്തിൽനിന്ന് വീണു പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തെരുവുനായ ആക്രമണം ഉണ്ടായ സ്ഥലം ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

തെരുവ് നായ ആക്രമണം: പുതിയ മൃഗജനനനിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

ഏപ്രില് ആദ്യവാരത്തില്‍ ഹരിപ്പാട് വെട്ടുവേനി  സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ ആദികേഷ് (5), വെട്ടുവേനി ആലുംമൂട്ടിൽ തെക്കതിൽ രാജശ്രീ (44) എന്നിവർക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനും ആണ് കടിയേറ്റത്. വീടിനു സമീപം  മീൻ വെട്ടുകയായിരുന്ന രാജശ്രീയുടെ തുടയ്ക്കാണ് കടിയേറ്റത്. ഇവരെ  ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ശേഷം വളര്‍ത്തുനായ്ക്കളെ കടിക്കുകയും ചെയ്ത നായ ചത്തത് ആശങ്ക പടരാന്‍ കാരണമായിരുന്നു. 

മോണിംഗ് വാക്കിന് പോയ ആളെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു; പേടിപ്പെടുത്തുന്ന വീഡിയോ പുറത്ത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം