നട്ടുച്ചക്ക് വീട്ടുപറമ്പിലെ കിണറ്റിൽ നിന്ന് ശബ്ദം, ഓടിയെത്തി നോക്കിയപ്പോൾ വീണു കിടക്കുന്നത് കുഞ്ഞുങ്ങളുൾപ്പെടെ ഏഴ് കാട്ടുപന്നികൾ

Published : Dec 23, 2025, 08:39 PM IST
Wild Boar

Synopsis

കോഴിക്കോട് പുറമേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ ഏഴ് കാട്ടുപന്നികള്‍ അടങ്ങുന്ന ഒരു കൂട്ടം വീണു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, എം പാനല്‍ ഷൂട്ടറുടെ സഹായത്തോടെ കിണറ്റില്‍ വെച്ച് തന്നെ പന്നികളെ വെടിവെച്ചുകൊന്നു. 

കോഴിക്കോട്: കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന പരപ്പില്‍ സഫിയയുടെ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പന്നിക്കൂട്ടം വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പന്നികളെ കണ്ടത്. നാല് വലിയവയും മൂന്ന് ചെറിയ പന്നികളുമാണ് ഉണ്ടായിരുന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പിന്നീട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ എം പാനല്‍ ഷൂട്ടര്‍ പ്രദീപ് കുമാര്‍, സഹായികളായ സ്‌നിഷില്‍ ലാല്‍, ബിനില്‍ എന്നിവര്‍ ചേര്‍ന്ന് കിണറ്റില്‍ തന്നെ ഇവയെ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാ സേന ജഡം പുറത്തെത്തിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യ പ്രസവത്തിന് ആശുപത്രിയിലായ ദിവസം വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയായ 11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 83 വർഷം തടവ്, 1 ലക്ഷം പിഴയും
ബസ് അങ്കമാലിയിലെത്തിയപ്പോൾ ഫെയ്സ് ക്രീം കുപ്പിയിലെ രഹസ്യം പുറത്തായി, കണ്ടെത്തിയത് ക്രീമിനുള്ളിൽ ഒളിപ്പിച്ച ലഹരി; യുവാവിനെ പൊലീസ് പിടികൂടി