പെരുമ്പാവൂരിൽ വെറും 4 മണിക്കൂര്‍ പരിശോധന, 71 കേസ്, പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

Published : May 16, 2024, 06:47 PM ISTUpdated : May 16, 2024, 06:52 PM IST
പെരുമ്പാവൂരിൽ വെറും 4 മണിക്കൂര്‍  പരിശോധന, 71 കേസ്,  പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

Synopsis

വൈകിട്ട് 4 മണിമുതൽ ആരംഭിച്ച റെയ്ഡ് രാത്രി 8 മണി വരെ നീണ്ടു.

കൊച്ചി: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ ടൌൺ, കണ്ടന്തറ, ബീവറേജസ് പരിസരം, ഭായ് മാർക്കറ്റ് എന്നിവിടങ്ങളിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 71 കേസുകൾ രജിസ്റ്റർ ചെയ്തു.

വൈകിട്ട് 4 മണിമുതൽ ആരംഭിച്ച റെയ്ഡ് രാത്രി 8 മണി വരെ നീണ്ടു. റെയ്‌ഡിൽ ജില്ലയിലെ 14 ഓഫീസുകൾ പങ്കെടുത്തു. ജില്ലയിലുടനീളം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും, ബീവറേജ് പരിസരങ്ങളിലെ പരസ്യ മദ്യപാനത്തിനും എതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

കഴിഞ്ഞ ദിവസം, വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്‌കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് സ്‌കൂട്ടർ മറിച്ചിട്ടു ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ ആൾ വലപ്പാട് തളിക്കുളം തൃപ്രയാർ ഭാഗങ്ങളിൽ കഞ്ചാവ് വില്പനയുള്ള ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൈതുൽ ഷേക്കിനെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്ന ആഷിക്കിനെ ഒന്നാം പ്രതിയായി കേസിൽ ചേർത്തിട്ടുണ്ട്.

സഹായിയുടെ വീട്ടിൽ കണ്ടെത്തിയത് 35 കോടി, പിന്നാലെ കോൺഗ്രസ് നേതാവും ജാ‍ര്‍ഖണ്ഡ് മന്ത്രിയുമായ അലംഗീര്‍ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹസ്നയുടെ ആത്മഹത്യ; 34 കാരി 8 മാസമായി താമരശ്ശേരിയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത് 29 കാരനായ യുവാവിനൊപ്പം, 'മക്കളെ കാണാനാവത്തിൽ മനോവിഷമം'
കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങുമായി കടന്ന യുവാവിനെ അതിവേഗം പിടികൂടി വടക്കഞ്ചേരി പൊലീസ്; രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരും പിടിയിൽ