'ഞാൻ മാത്രമല്ല, ദാ അവരും'! രാത്രി ഒരാളെ കണ്ടു, പിറ്റേന്ന് രാവിലെ മുതൽ തിരച്ചിൽ,കണ്ടെത്തിയത് 75 അണലി കുട്ടികളെ

Published : Apr 22, 2025, 08:59 AM ISTUpdated : Apr 22, 2025, 09:06 AM IST
'ഞാൻ മാത്രമല്ല, ദാ അവരും'! രാത്രി ഒരാളെ കണ്ടു, പിറ്റേന്ന് രാവിലെ മുതൽ തിരച്ചിൽ,കണ്ടെത്തിയത് 75 അണലി കുട്ടികളെ

Synopsis

ആദ്യം മുറ്റത്താണ് ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലിൽ പിറക് വശത്ത് പച്ചക്കറി കൃഷി നടത്തുന്ന ഭാഗത്തും പാമ്പിൻ കുഞ്ഞിനെ കണ്ടു.

തിരുവനന്തപുരം: പാലോട് ഒരു വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി. നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ വീട്ടിൽ നിന്നാണ് അണലി കുഞ്ഞുങ്ങളെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിനടത്തിയ തെരച്ചിലിലാണ് അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടുമുറ്റത്ത് ഒരു വലിയ അണലിയെ കണ്ടത്. ഉടൻ പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിയെ അറിയിച്ചു. പിറ്റേദിവസം രാവിലെ മുതൽ വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് 75 പാമ്പുകളെ പിടികൂടിയത്. ആദ്യം മുറ്റത്ത് തന്നെ ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടു. പിന്നീട് നടത്തിയ തിരച്ചിലിൽ വീടിന് പിറകിൽ പച്ചക്കറി കൃഷി നടത്തുന്ന ഭാഗത്തും പാമ്പിൻകുഞ്ഞിനെ കണ്ടു. ഇതോടെ കൂടുതൽ അണലി കുഞ്ഞുങ്ങളുണ്ടാകാമെന്ന് ഉറപ്പിച്ച് പരിസരം മുഴുവനായി തിരഞ്ഞപ്പോഴാണ് 75 പാമ്പുകളെ കണ്ടെത്തിയതെന്ന് രാജി അറിയിച്ചു. 

മരണശേഷവും എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ എറിയുക, വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി