കോഴിക്കോട് ജില്ലയില്‍ 7561 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍, 32,682 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

By Web TeamFirst Published Jun 4, 2020, 7:48 PM IST
Highlights

പുതുതായി വന്ന 158 പേര്‍ ഉള്‍പ്പെടെ ആകെ 3031 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന്  പുതുതായി വന്ന 557 പേര്‍ ഉള്‍പ്പെടെ 7561 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതുവരെ 32,682 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 31 പേര്‍ ഉള്‍പ്പെടെ 125 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 96 പേര്‍ മെഡിക്കല്‍ കോളേജിലും 29 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 33 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

പുതുതായി വന്ന 158 പേര്‍ ഉള്‍പ്പെടെ ആകെ 3031 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ 813 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2182 പേര്‍ വീടുകളിലും 36 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍  125 പേര്‍ ഗര്‍ഭിണികളാണ്. 
 
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 9 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 310 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2466 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7783 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

click me!