ചങ്ങനാശേരി പാറേല്‍ പള്ളിയോടനുബന്ധിച്ച് പുറത്തിറങ്ങിയ 'എന്റെ പാറേല്‍ മാതാവേ' എന്ന മരിയന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ വൻ തരംഗമാകുന്നു. ജോസ് കുമ്പിളുവേലില്‍ രചിച്ച് പ്രിന്‍സ് മൈക്കിള്‍ ജോസഫ് സംഗീതം നല്‍കിയ ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജനമനസ്സുകൾ കീഴടക്കി.

ചങ്ങനാശേരി പാറേല്‍ മര്‍ത്ത് മറിയം ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഷ്രയിൻ ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'എന്റെ പാറേല്‍ മാതാവേ' എന്ന മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥനാസമര്‍പ്പണ മരിയന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വന്‍ സ്വീകാര്യത നേടി. കുമ്പിള്‍ ക്രിയേഷന്‍സും പ്രവാസി ഓണ്‍ലൈനും സംയുക്തമായി അവതരിപ്പിച്ച ഈ ഗാനം പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 25,000~ത്തോളം പ്രേക്ഷകരുടെ മനം കവര്‍ന്നു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലില്‍ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് പ്രിന്‍സ് മൈക്കിള്‍ ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലിബിന്‍ സ്കറിയയുടെ മആലാപനവും, ബിനു മാതിരമ്പുഴയുടെ പശ്ചാത്തല സംഗീതവും ഒരുക്കി. ജെറമിയ വീഡിയോ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഡിസൈന്‍ മേക്കേഴ്സിസ് ഒരുക്കി. സേവ്യര്‍ പി. ജോസഫ് ളായിക്കരി പാറയിലാണ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍. ചങ്ങനാശേരി അതിരൂപതയുടെ പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ.റ്റെജി പുതുവീട്ടില്‍കളത്തിന്റെ പ്രത്യേക സാന്നിധ്യവും ഈ സംരംഭത്തിന് കരുത്തുപകരുന്നു