വയോധികയ്ക്കെതിരെ അതിക്രൂര മർദ്ദനം; അയല്‍വാസി കസ്റ്റഡിയില്‍, മകനെതിരെയും പരാതി

Published : Mar 05, 2025, 05:18 PM ISTUpdated : Mar 05, 2025, 05:23 PM IST
വയോധികയ്ക്കെതിരെ അതിക്രൂര മർദ്ദനം; അയല്‍വാസി കസ്റ്റഡിയില്‍, മകനെതിരെയും പരാതി

Synopsis

അയൽവാസിയുടെ മര്‍ദ്ദനമേറ്റ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലമ്പൂര്‍ പൊലീസ് ആശുപത്രിയിലെത്തി വയോധികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ‌

മലപ്പുറം: നിലമ്പൂരില്‍ 80കാരി വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസി ഷാജി പൊലീസ് കസ്റ്റഡിയില്‍. വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്. അയൽവാസിയുടെ മര്‍ദ്ദനമേറ്റ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലമ്പൂര്‍ പൊലീസ് ആശുപത്രിയിലെത്തി വയോധികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ‌

ഇന്നലെ വൈകിട്ടാണ് ഇന്ദ്രാണി ടീച്ചര്‍ക്ക് മര്‍ദ്ദനമേറ്റത്. അയൽവാസിയായ ഷാജി മദ്യലഹരിയിലാണ് ടീച്ചറെ മർദ്ദിച്ചത്. പകല്‍ സമയങ്ങളില്‍ ടീച്ചര്‍ക്ക് സഹായത്തിന് മകൻ ചുമതലപ്പെടുത്തിയ ആളാണ് ഷാജി. മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇന്ദ്രാണി ടീച്ചറെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നഗരസഭയിലെ ജനപ്രതിനിധികളെത്തി ഇന്ദ്രാണി ടീച്ചറെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ടീച്ചറെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും മകനെതിരേയും പരാതികളുണ്ട്. ഷാജിക്കെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുത്തു.  

Also Read: 'ലൊക്കേഷൻ നോക്കിയപ്പോൾ ട്രാക്കിനടുത്താണ് ഫോൺ'; ആ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചതിങ്ങനെയെന്ന് നിഷാദ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കടയിലെത്തിയ ഉദ്യോഗസ്ഥർ മുക്കുപൊത്തി, കണ്ടത് 90 കിലോ പഴകിയ ഇറച്ചി; കോഴിക്കോട്ടെ ചിക്കന്‍ സ്റ്റാള്‍ അടച്ചുപൂട്ടിച്ചു
2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'