
പാലക്കാട് : പാലക്കാട് : ഷൊർണൂരിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്പി ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. വാടാനാംകുറുശ്ശി10-ാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് 8000ത്തോളം ജലാറ്റീൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പൊട്ടിയിൽ 200 ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്.
12 മണിയോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷൊർണ്ണൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകൾ പോലീസ് കസ്‌റ്റഡിയിലെടത്തു. ക്വാറികളിൽ പാറപൊട്ടക്കാൻ ഉപയോഗിക്കുന്നതാണ് സ്‌ഫോകടവസ്തുകളെയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇത്തരത്തിലുളള സ്‌ഫോടക വസ്തുകൾ വഴിയോരങ്ങളിൽ കണ്ടെത്തിയതിൽ നാട്ടുകാരും ആശങ്കയിലാണ്. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ്
വില്ലേജ് ഓഫീസർ തൂങ്ങി മരിച്ച നിലയില്‍
മലപ്പുറം: മലപ്പുറത്ത് വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് വിപിന്‍ ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് 11- )o വാർഡ് പറവൂർ ജങ്ഷന് പടിഞ്ഞാറ് കൊച്ചുചിറ വീട്ടിൽ പരേതനായ വാസുവിന്റേയും പത്മാവതിയുടെയും മകനാണ്. ആലപ്പുഴ കളക്ട്രേറ്റിൽ സീനിയർ ക്ലാർക്കായി ജോലി നോക്കിയിരുന്ന വിപിൻദാസിന് നാല് മാസം മുമ്പാണ് ഉദ്യോഗക്കയറ്റം ലഭിച്ച് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായി പോയത്.
എൻജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. ഭാര്യ: സൗമ്യ (ക്ലാർക്ക് - താലൂക്ക് ഓഫീസ് അമ്പലപ്പുഴ). മക്കൾ: വിവേക്, കെവിൻ (ഇരുവരും വിദ്യാർത്ഥികളാണ്).