പെൻഷൻ ആവശ്യത്തിന് പോയ 87കാരനെ ഇടിച്ചിട്ട് പാ‌ഞ്ഞ് 'ജുമന',വയോധികന് ദാരുണാന്ത്യം, സ്വകാര്യ ബസിനെ കുടുക്കി ഓട്ടോ ഡ്രൈവ‍ർമാർ

Published : Jul 16, 2025, 09:06 PM IST
raveendran nair

Synopsis

രവീന്ദ്രൻ നായരെ ഇടിച്ചിട്ട ശേഷം ബസ് നിർത്താതെ പോയ വിവരം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പൊലീസിൽ അറിയിച്ചത്

ആലപ്പുഴ: ജില്ലാക്കോടതി പാലത്തിന് സമീപം കാൽനട യാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. ഇരവുകാട് വാർഡ് അഭയ ഭവനത്തിൽ രവീന്ദ്രൻ നായർ (87) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയാണ് സംഭവം. നിർത്താതെ പോയ ജുമന എന്ന ബസും ഡ്രൈവറെയും നോർത്ത് പൊലീസ്‌ കസ്റ്റഡിയിലെടുത്തു. രവീന്ദ്രൻ നായരെ ഇടിച്ചിട്ട ശേഷം ബസ് നിർത്താതെ പോയ വിവരം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പൊലീസിൽ അറിയിച്ചത്.

പൊലീസെത്തി രവീന്ദ്രൻ നായരെ ജീപ്പിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിർത്താതെ പൊയ ബസ്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡിൽനിന്ന്‌ പിടികൂടി. വിമുക്ത ഭടനായ രവീന്ദ്രൻ നായർ സൈനിക ബോർഡിൽ പെൻഷൻ ആവശ്യത്തിനായി പോയി തിരികെ വരുമ്പോഴാണ്‌ അപകടമുണ്ടായത്. ഭാര്യ: ലളിത നായർ. മക്കൾ: അഭയകുമാർ, സിന്ധു. മരുമക്കൾ: നീതു അഭയകുമാർ, ശശികുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു