ഭർത്താവിനെ ആക്രമിച്ചത് തടയാൻ ശ്രമിച്ചു, ഒൻപത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് മർദ്ദനം, മൂന്ന് പേർ പിടിയിൽ

Published : May 01, 2026, 09:42 AM IST
Pregnant women attacked

Synopsis

പ്രതികൾ ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവതിയെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു

കൊച്ചി: ഒൻപത് മാസം ഗർഭിണിയായ സ്ത്രീയെ ആക്രമിച്ച കേസിൽ മൂവർ സംഘം പിടിയിൽ. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), ആരക്കുഴ വില്ലേജ് മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയിൽ ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. 27ന് രാത്രി പത്തര മണിയോടെയാണ് സംഭവം. പ്രതികൾക്ക് യുവതിയുടെ ഭർത്താവിനോടുള്ള മുൻ വൈരാഗ്യത്തെ തുടർന്ന് മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം വച്ച് പ്രതികൾ ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവതിയെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ എൻഎസ് റോയ്, ശ്രീനാഥ് എസ്, വി സി സജി, ഷിബു മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർഒ അജിംസ്, സന്ദീപ് പ്രഭാകർ, ബിജി മാത്യു എന്നിവരുമുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയസായ സ്ത്രീകളെ സ്കെച്ച് ചെയ്യും, തക്കം നോക്കി മാല പൊട്ടിക്കും; പിടിക്കുമെന്നായപ്പോൾ കാട്ടിലേക്ക് ഓടിക്കയറി, 8 മണിക്കൂർ നീണ്ട തെരച്ചിൽ, അറസ്റ്റ്
ബത്തേരി ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിനിടെ ഒരു ഫോൺ കോൾ, കിണറ്റിലിറങ്ങി ആടിന് പുതുജീവനേകി സെബാസ്റ്റ്യന്‍ ജോസഫിന്റെ പടിയിറക്കം