എംസി റോഡിൽ ബിഎസ്എൻഎൽ ഓഫീസിന്‍റെ മുൻവശം, 90 സെ.മീ ഉയരം; കഞ്ചാവ് ഉപയോഗം പിടിക്കാനെത്തിയ എക്സൈസ് സംഘം കണ്ടത്...

Published : Apr 30, 2025, 02:20 PM IST
എംസി റോഡിൽ ബിഎസ്എൻഎൽ ഓഫീസിന്‍റെ മുൻവശം, 90 സെ.മീ ഉയരം; കഞ്ചാവ് ഉപയോഗം പിടിക്കാനെത്തിയ എക്സൈസ് സംഘം കണ്ടത്...

Synopsis

തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എസ് ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്‍റെ മുൻവശത്താണ് കഞ്ചാവ് ചെടി കണ്ടത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരക്കേറിയ എംസി റോഡിന് സമീപത്ത് നിന്നും കഞ്ചാവുചെടി കണ്ടെത്തി. നാലു മാസമായ 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് എക്സൈസ് സംഘം കണ്ടെത്തിയത്.

തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എസ് ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്‍റെ മുൻവശത്താണ് കഞ്ചാവ് ചെടി കണ്ടത്. വാർത്താ ബോർഡിന് പിന്നിലായി കാടുപിടിച്ച ഭാഗത്തായിരുന്നു ചെടി വളർന്ന് നിന്നിരുന്നത്. എന്നാൽ ആരാണ് ചെടി വളർത്തിയതെന്ന വിവരം ലഭിച്ചില്ല.

സ്ഥലത്തിനു സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സംശയത്തെ തുടർന്നായിരുന്നു പരിശോധന. എന്നാൽ കൂടുതലൊന്നും കണ്ടെത്താനായില്ല. പ്രദേശത്ത് പരിശോധന ശക്തമാക്കാനാണ് എക്സൈസ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്