വൻ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചു, വീട്ടിൽ തീ ആളിപടര്‍ന്നു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

Published : Apr 30, 2025, 01:55 PM IST
വൻ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചു, വീട്ടിൽ തീ ആളിപടര്‍ന്നു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

Synopsis

കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ടു കുട്ടികളും ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിൽ തീ ആളിപടര്‍ന്നു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ വീടിനും വീട്ടിലെ സാധനങ്ങള്‍ക്കും കേടുപാടു സംഭവിച്ചു.

'തേങ്ങ ഉടയ്ക്കുന്ന വെട്ടുകത്തി എന്റെ അടുക്കളയിലുണ്ട്, പ്രശ്നമാവോ'; വേടന് പിന്തുണയുമായി സബീറ്റ ജോർജ്

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്