
ഇടുക്കി: ഇടുക്കി വലിയതോവാളയിൽ 12 വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു. വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ വിനോദ് (12) ആണ് മരിച്ചത്. വലിയതോവാള ക്രിസ്തുരാജ സ്കൂളിൽ പഠിക്കുന്ന റൂബൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഇരട്ടയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ മുത്തശ്ശി റൂബനെ വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കൾ വിദേശത്തായതിനാൽ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പമായിരുന്നു താമസം. മരണകാരണം കണ്ടെത്താൻ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തുമെന്ന് വണ്ടൻമേട് പൊലീസ് പറഞ്ഞു.
വീട്ടിൽ ഒളിപ്പിച്ച് മദ്യവിൽപ്പന; 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 55കാരൻ പിടിയിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam