വീട്ടിൽ ഒളിപ്പിച്ച് മദ്യവിൽപ്പന; 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 55കാരൻ പിടിയിൽ

Published : Jan 30, 2025, 09:21 PM IST
വീട്ടിൽ ഒളിപ്പിച്ച് മദ്യവിൽപ്പന; 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 55കാരൻ പിടിയിൽ

Synopsis

വീട്ടിലെ വിവിധയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന ബോട്ടിലുകൾ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. 

തിരുവനന്തപുരം: അനധികൃത വിൽപ്പനയ്ക്കായി ഒളിച്ചുവെച്ചിരുന്ന 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 55കാരൻ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. നരുവാമൂട് ഒലിപ്പുനട സ്വദേശി വിശ്വംഭരനാണ് നെയ്യാറ്റിൻകര എക്സൈസിന്‍റെ പിടിയിലായത്. വിദേശമദ്യ ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിനായി ശേഖരിച്ച് വെച്ചവയാണ് പിടികൂടിയത്. 

അനധികൃതമായി മദ്യ വിൽപ്പനയെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചിരുന്ന ബോട്ടിലുകൾ പരിശോധനയിൽ കണ്ടെത്തി. ജനപ്രിയ ബ്രാൻഡുകൾ ഇയാൾ നേരത്തെയും വീട്ടിൽ ശേഖരിച്ച് വിലകൂട്ടി വിൽക്കുന്നതായി നാട്ടുകാർ തന്നെ പരാതി അറിയിച്ചിരുന്നു. ഓൾഡ് പോർട്ട് റം, സിക്സ് റം, ക്ലാസിക് ഗ്രാൻഡ്, മലബാർ തുടങ്ങിയവയുടെ ഒരുലിറ്റർ, അരലിറ്റർ അളവുകളിലെ മദ്യമാണ് കണ്ടെത്തിയത്.

READ MORE: 2020ൽ പിടിച്ചത് കഞ്ചാവ്, 2025ൽ എംഡിഎംഎ; കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി