തേയിലത്തോട്ടത്തിൽ നിന്ന കുട്ടിയെ അമ്മയുടെ കൺമുന്നിൽ നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി; ദാരുണാന്ത്യം

Published : Oct 19, 2024, 05:29 PM ISTUpdated : Oct 19, 2024, 05:35 PM IST
തേയിലത്തോട്ടത്തിൽ നിന്ന കുട്ടിയെ അമ്മയുടെ കൺമുന്നിൽ നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി; ദാരുണാന്ത്യം

Synopsis

അതുൽ അൻസാരിയും കുടുംബവും വാൽപ്പാറയ്ക്ക് സമീപമുള്ള ഉഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്. അതുൽ അൻസാരിയും നാസിരെൻ ഖാട്ടൂനും കുഞ്ഞുമായി തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. 

തൃശൂർ: തമിഴ് നാട് വാൽപ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ കൺമുന്നിൽ വെച്ചാണ് പുലി ആക്രമിച്ചത്. ഉഴേമല എസ്റ്റേറ്റിൽ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. 

അതുൽ അൻസാരിയും കുടുംബവും വാൽപ്പാറയ്ക്ക് സമീപമുള്ള ഉഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്. മാതാപിതാക്കൾക്കൊപ്പം കുഞ്ഞുമായി തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനായില്ല. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലം മാറ്റം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സതീശൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം