നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോൾ

Published : Oct 19, 2024, 04:52 PM IST
നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോൾ

Synopsis

പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം.  

തിരുവനന്തപുരം : നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോത്തൻകോട് പൊലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാത്രി എട്ടുമണിക്കാണ്  പ്രസവിച്ചതെന്നാണ് യുവതി മൊഴി നൽകി. പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ചെങ്ങന്നൂർ- പമ്പ റെയിൽവേ പാത: സർവ്വെ നടക്കുന്നതായി റെയിൽവേ, ചെലവ് പങ്കിടുന്നതിൽ കേരളം മൗനത്തിലെന്ന് കേന്ദ്രം

 

 

PREV
Read more Articles on
click me!

Recommended Stories

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ