അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം

Published : May 30, 2026, 06:15 AM ISTUpdated : May 30, 2026, 01:37 PM IST
elephant attack

Synopsis

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശ്ശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു. 

പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം. അനുജന്റെ വീടിനോട് ചേർന്ന പറമ്പിൽ കാട്ടാന ഇറങ്ങി തെങ്ങും വാഴയും ചവിട്ടി കളയുന്ന വിവരമറിഞ്ഞാണ് വൈശേരി പുല്ലൂർക്കാട്ട് മോഹനൻ എത്തിയത്. ടയർ കത്തിച്ചും പന്തം കൊളുത്തിയും കാട്ടാനയെ തുരത്തുന്നതിനിടെ ആന മോഹനനു നേരെ അക്രമാസക്തനായി പഞ്ഞടുക്കുകയായിരുന്നു. അടിയേറ്റു വീണ മോഹനെ ആന വലിച്ചിഴച്ചു. കൂടെയുണ്ടായിരുന്നവർ ഒച്ച ഉണ്ടാക്കിയതോടെ ആന ഇരുട്ടിലേക്ക് പറഞ്ഞു.  ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച നിലയിൽ; എൻജിൻ നമ്പർ നോക്കി ഉടമയെ കണ്ടെത്തി, സിസിടിവിയും ഫോട്ടോകളും പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്തി
ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി, 9 വയസ്സുകാരിയുടെ പരാതിയിൽ മൂവാറ്റുപുഴയിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്