എറണാകുളം വാഴക്കുളത്ത് പെയിൻ്റ് കമ്പനിയിൽ വൻ തീപിടിത്തം; അപകടം രാത്രി ഏഴരയോടെ, തീ നിയന്ത്രണവിധേയമാക്കി

Published : May 29, 2026, 11:37 PM IST
Fire

Synopsis

എറണാകുളം വാഴക്കുളത്തെ 'കളർ ഇന്ത്യ' പെയിന്റ് കമ്പനിയിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി, സംഭവത്തിൽ ആർക്കും പരിക്കില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുന്നു.

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'കളർ ഇന്ത്യ' എന്ന പെയിന്റ് കമ്പനിക്ക് തീപിടിച്ചത്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർഫോഴ്സിന്റെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി. ഇവർ നടത്തിയ അതിവേഗ നീക്കത്തിലാണ് തീ നിയന്ത്രിക്കാനായത്. പെയിന്റും അനുബന്ധ രാസവസ്തുക്കളും ഉള്ളതിനാൽ തീ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.

സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ല. നാശനഷ്ടം സംബന്ധിച്ച കണക്കുകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം അപകടത്തിൻ്റെ കാരണവും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേനയും പോലീസും പരിശോധിച്ചുവരികയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വന്തം ആവശ്യത്തിന് നട്ടുനനച്ചു, വീട്ടുമുറ്റത്തും പരിസരത്തും വളർത്തിയത് 8 കഞ്ചാവ് ചെടികൾ; യുവാവ് എക്സൈസ് പിടിയിൽ
സമയക്രമത്തെ ചൊല്ലിയുള്ള തർക്കം; ബസ്സിന് വട്ടം വച്ചു, യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട് അകത്ത് കയറി ജീവനക്കാരനെ മർദിച്ച് മൂവർ സംഘം