
കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാർ കാവും കടവ് പാലത്തിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം ചെടി കസ്റ്റഡിയിലെടുത്തു. നാട്ടുകാരനായ ഒരാളാണ് കഞ്ചാവ് ചെടി എക്സൈസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി. പത്താം ക്ലാസുകാരനെ കഞ്ചാവുമായി പിടികൂടിയ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് ചെടി കണ്ടെത്തിയത്. ഇതെങ്ങനെ ഇവിടെയെത്തിയെന്നതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി.
പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർത്ഥിയെ ഇന്നലെയാണ് എക്സൈസ് പിടികൂടിയത്. രാത്രിയിൽ പനച്ചിക്കപ്പാറയിൽ വെച്ചാണ് എക്സൈസ് സംഘം 6ഗ്രാം കഞ്ചാവുമായി കുട്ടിയെ പിടികൂടിയത്.
ജോഗിങ് വേണ്ട, ക്ലോക്ക് വൈസ് മാത്രം നടക്കുക: പാർക്കിലെ വിചിത്രമായ നിയമങ്ങൾ
കുന്നോനിയിൽ മറ്റൊരു കേസിന്റെ അന്വേഷണം കഴിഞ്ഞ് മടങ്ങി വന്ന എക്സൈസ് സംഘം വഴിയിൽ സംശയാസ്പദമായി വിദ്യാർത്ഥിയെ കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധിക്കാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ വിദ്യാർത്ഥി തള്ളി താഴെയിട്ടു. മുമ്പും വിദ്യാർത്ഥി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് എക്സൈസ് സംഘം പറയുന്നത്. വിദ്യാർത്ഥിക്ക് എവിടെ നിന്നാണ് കഞ്ചാവ് കിട്ടിയത് എന്നത് കേന്ദ്രീകരിച്ച് എക്സൈസും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് 100 മീറ്റർ അകലെ കഞ്ചാവ് ചെടി കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam