
കൊല്ലം: അഞ്ചലിൽ സഹപാഠിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അക്രമം നടത്തിയ മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, വിഷയം പരിശോധിക്കാൻ സ്കൂൾ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരുന്നതു വരെ മൂന്ന് കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്.
അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ തല്ലിച്ചതച്ചത്. ഇന്നലെ വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു; മലപ്പുറം കുന്നുമ്മലിൽ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം
https://www.youtube.com/watch?v=Ko18SgceYX8