അമിത വേഗതയിലെത്തിയ കാർ ഇടിച്ചു; വീട്ടിലേയ്ക്ക് പോകുകയായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

Published : Jan 19, 2025, 10:28 PM IST
അമിത വേഗതയിലെത്തിയ കാർ ഇടിച്ചു; വീട്ടിലേയ്ക്ക് പോകുകയായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

Synopsis

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൈക്കിൾ യാത്രക്കാരൻ കാറിടിച്ചു മരിച്ചു. തിരുനല്ലൂർ തറയിൽ ഹരിദാസ് (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30. ഓടെ തിരുനല്ലൂർ പോസ്റ്റോഫിസിന് സമീപമായിരുന്നു അപകടം. കയർ തൊഴിലാളിയായ ഹരിദാസ് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കാർ അമിത വേഗതയിൽ വന്നിടിക്കുകയായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാർ ഉടനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല പൊലീസ്  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം അരുക്കുറ്റി താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം നാളെ (തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: ശുഭ, മക്കൾ: ഹരിജിത്ത്, ശ്രീജിത്ത്.

READ MORE:  ഉമ്മയെ കൊല്ലുമെന്ന് മകൻ പലരോടും പറഞ്ഞു; പുതുപ്പാടിയിൽ നടന്നത് അരുംകൊല, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ