ക്വാര്‍ട്ടേഴ്സിന്‍റെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

Published : Jan 19, 2025, 10:12 PM ISTUpdated : Jan 19, 2025, 10:24 PM IST
ക്വാര്‍ട്ടേഴ്സിന്‍റെ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

Synopsis

നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്‍റെ മകൾ അയറ ആണ് മരിച്ചത്.

മലപ്പുറം: നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്‍റെ മകൾ അയറ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലേ കാലോടെയാണ്  അപകടം ഉണ്ടായത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ്  കുഞ്ഞിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.

കുട്ടി കളിക്കുന്നതിനിടെയാണ് അപകടം. ആ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. ഗേറ്റിൽ കയറി കളിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്.  ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 


കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്