മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം

Published : May 06, 2026, 02:49 PM IST
Tuvvur

Synopsis

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തുവ്വൂരില്‍ ഓടിക്കൊണ്ടിരുന്ന മെമു ട്രെയിനിന് മുന്നിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ട്രെയിനിന് വേഗത കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുകയും മേല്‍പ്പാലത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

മലപ്പുറം: മെമു ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ റെയില്‍വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തുവ്വൂരിലാണ് സംഭവം. പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുദിവസമായി തുടരുന്ന വേനല്‍ മഴയില്‍ വിള്ളല്‍ ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം. സ്റ്റേഷനില്‍ നിന്ന് എടു ത്ത ഉടനെയായതിനാല്‍ ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി യ അപകടമൊഴിവാക്കി.  

മേല്‍പ്പാലത്തിലൂടെ ഗതാഗത നിയന്ത്രണംയില്‍ നിന്നുള്ള അഗ്‌നി ശമന സേനയും റെയില്‍വേ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ട്രാക്കിലെ കല്ലും മണ്ണും നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ഒന്നര മണിക്കൂറോളം നിര്‍ത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി. മറ്റു ട്രെയിനുകളെയും ഇത് ബാധിച്ചു. 5.15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് 7.45 നാണ് പോയ ത്. ചില ട്രെയിനുകള്‍ റദ്ദാക്കുക യും ചെയ്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇത് ദുരിതമായി. സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് കമാനം മേല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് ടണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ ഇതുവഴി പോ കരുത്. ജില്ല കലക്ടര്‍, പൊലീസ് എന്നിവരുടെ അനുമതിയോടെയാണ് റെയില്‍വെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നടപടി. കമാ നം ബലപ്പെടുത്തല്‍ പ്രവൃത്തി ഉടനെ നടത്താനും തീരുമാനമായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റനോട്ടത്തിൽ തോടുകളിലും കുളങ്ങളിലെയും മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന, നാട്ടികയിൽ 21കാരൻ അറസ്റ്റിൽ
മൊബൈല്‍ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോയി മർദ്ദിച്ചത് സിസിടിവിയിൽ, മലപ്പുറത്ത് 19 കാരന്‍റെ മരണത്തിലെ ദുരൂഹത, പൊലീസ് അന്വേഷണം