വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

Published : Aug 07, 2018, 08:20 PM IST
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

Synopsis

വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അര കിലോ കഞ്ചാവുമായി അറസ്റ്റിൽ.

കായംകുളം: വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അര കിലോ കഞ്ചാവുമായി അറസ്റ്റിൽ. ചെട്ടികുളങ്ങര ഈരേഴ തെക്ക് കെങ്കേമത്ത് വീട്ടിൽ ദിലീപി (30) നെയാണ് എസ്.ഐ.രാജൻ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് 5 മണിയോടെ പുതിയിടത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

5 ഗ്രാം 10 ഗ്രാം വീതമുള്ള 39 പൊതികളിലും പ്ലാസ്റ്റിക് കവറുകളിലുമായി 52 ഗ്രാം കഞ്ചാവുമായി വിൽപ്പനക്ക് എത്തിയതായിരുന്നു ഇയാൾ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ബൈക്കിലെത്തിച്ചയാൾ പോലീസിനെ കണ്ട് ബൈക്കിൽ രക്ഷപ്പെട്ടു. വൻ കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളായ ഇവർക്ക് തമിഴ്നാട്ടിലെ ഡിണ്ഡിഗലിൽ നിന്നുമാണ് കഞ്ചാവ് എത്തുന്നത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണമാരംഭിച്ചെന്നും എസ്.ഐ' പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തി 2 ദിവസം മാത്രം, കോഴിക്കോട് വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
10 ദിവസം, അന്വേഷിച്ച് കണ്ടെത്തിയത് 224 മൊബൈൽ ഫോണുകൾ, കണ്ടെത്തിയതിൽ ഏറെയും നോർത്ത് പറവൂരിൽ നിന്ന് നഷ്ടമായവ