ആട്ടിൻകുട്ടി കിണറ്റിൽ വീണു, പിറകെ രക്ഷിക്കാനോടിയിറങ്ങി ​ഗൃഹനാഥൻ; ശ്വാസം കിട്ടാതെ ദാരുണാന്ത്യം

Published : Mar 01, 2024, 08:16 PM IST
ആട്ടിൻകുട്ടി കിണറ്റിൽ വീണു, പിറകെ രക്ഷിക്കാനോടിയിറങ്ങി ​ഗൃഹനാഥൻ; ശ്വാസം കിട്ടാതെ ദാരുണാന്ത്യം

Synopsis

കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് കരയ്ക്കെത്തിച്ചത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. 

കൊല്ലം: കടയ്ക്കലിൽ കിണറ്റിൽ അകപ്പെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. അരിനിരത്തിൻ പാറ സ്വദേശി അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരിച്ചത്. നാലരയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് കരയ്ക്കെത്തിച്ചത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 
11 മാസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേര്‍ന്ന്; മൃതദേഹാവശിഷ്ടം കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു