കൊവിഡ് ബാധിച്ച ക്ഷീര കർഷകയുടെ പശുവിന് തുണയായി കറവക്കാരൻ

By Web TeamFirst Published Aug 27, 2021, 10:57 AM IST
Highlights

പശുവിനേയും കിടാവിനേയും ഗിരീശൻ സ്വന്തം വീട്ടിൽ എത്തിച്ച് പരിപാലിച്ചു. ഗിരിജാ ദേവിയുടെ കുടുംബം കൊവിഡ് മുക്തമാകുന്നതുവരെ പ്രതിഭലമില്ലാതെ ഗിരീശൻ പരിചരണത്തിന് തയ്യാറായി. 

ആലപ്പുഴ: കൊവിഡ് ബാധിച്ച ക്ഷീര കർഷകയുടെ പശുവിന് തുണയായി കറവക്കാരൻ. തലവടി പഞ്ചായത്ത് 11ാം വാർഡിൽ കൊപ്പാറ ഗിരിജ ദേവിയുടെ കറവ പശുവിനാണ് തലവടി ചേരിക്കപ്പറമ്പ് ഗിരീശൻ തുണയായത്. ഗിരിജാദേവിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെ പശുവിന്റെ പരിചരണം പ്രതിസന്ധിയിലായി. കറവക്കാരനായ ഗിരീശൻ പശുവിന്റെ പരിപാലനം ഏറ്റെടുക്കുകയായിരുന്നു. 

പശുവിനേയും കിടാവിനേയും ഗിരീശൻ സ്വന്തം വീട്ടിൽ എത്തിച്ച് പരിപാലിച്ചു. ഗിരിജാ ദേവിയുടെ കുടുംബം കൊവിഡ് മുക്തമാകുന്നതുവരെ പ്രതിഭലമില്ലാതെ ഗിരീശൻ പരിചരണത്തിന് തയ്യാറായി. പശുവിന് ആവശ്യമായ കാലിത്തീറ്റയും വൈക്കോലും എത്തിച്ച് നൽകുന്നുണ്ട്. കൂടാതെ പശുവിനെ കറന്നെടുക്കുന്ന പാൽ മിൽമയിൽ ദിവസേന രണ്ട് പ്രാവശ്യം എത്തിച്ചു നൽകുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയിലും മനുഷ്യത്വം മരവിക്കാത്ത ഗിരീശന്റെ പ്രവൃത്തി വേറിട്ട അനുഭവമാക്കുകയാണ്.

click me!