
നിലമ്പൂര്‍: പൊലീസിനെ വെല്ലുവിളിച്ച് സാമൂഹ്യമാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പോത്തുകല്ല് കോടാലിപ്പൊയില്‍ മുണ്ടമ്പ്ര അബ്ദുറഹിമാന്‍(36) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൊല്ലത്ത് ലോക്ക്ഡൗണിനിയെ സാമൂഹ്യഅകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരി നന്ദക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് പേരും വിലാസവും വെളിപ്പെടുത്തി യുവാവ് സോഷ്യല്‍മീഡിയയില്‍ പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.
ഒമ്പതാം തീയതിയാണ് പോസ്റ്റ് പൊലീസ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലായിരുന്നു. നാട്ടിലെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ഭീഷണിപ്പെടുത്തി ജോലിയില്‍ നിരുത്സാഹപ്പെടുത്തുക, പൊതുജനത്തെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഗൗരിനന്ദയുടെ പൊലീസിനെതിരെയുള്ള പ്രതികരണം. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് വയോധികനെതിരെ പെറ്റിയടിച്ച പൊലീസ് നടപടിക്കെതിരെയാണ് ഗൗരിനന്ദ പ്രതികരിച്ചത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഗൗരിനന്ദക്കെതിരെ കേസെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam