ദേശീയപാത നിർമ്മാണത്തിനിടെ അപകടം; കോൺക്രീറ്റ് ബീമിനിടയിൽപ്പെട്ട് ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം

Published : May 28, 2024, 06:35 PM ISTUpdated : May 28, 2024, 06:52 PM IST
ദേശീയപാത നിർമ്മാണത്തിനിടെ അപകടം; കോൺക്രീറ്റ് ബീമിനിടയിൽപ്പെട്ട് ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം

Synopsis

കൂറ്റൻ ട്രെയിലറിൽ മേൽപ്പാലത്തിന് വെയ്ക്കാനുളള കോൺക്രീറ്റ് ബീം കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ബീമിനിടയിൽ കുടുങ്ങിയ നീരജ് കുമാറിനെ ക്രെയിൻ കൊണ്ടുവന്ന് ബീമുയർത്തിയാണ് പുറത്തെടുന്നത്. 

തൃശൂർ: ശ്രീനാരായണപുരം പൂവ്വത്തുംകടവിൽ ദേശീയപാത നിർമ്മാണം നടക്കുന്നിടത്തുണ്ടായ അപകടത്തിൽ ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം. കോൺക്രീറ്റ് ബീമിനും ഇരുമ്പ് ഗാർഡിനും ഇടയിൽപ്പെട്ടാണ് നീരജ് കുമാർ മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. കൂറ്റൻ ട്രെയിലറിൽ മേൽപ്പാലത്തിൽ വെയ്ക്കാനുളള കോൺക്രീറ്റ് ബീം കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. നീരജ് കുമാർ ബീമിനിടയിൽ കുടുങ്ങുകയായിരുന്നു. ബീമിനിടയിൽ കുടുങ്ങിയ നീരജ് കുമാറിനെ ക്രെയിൻ കൊണ്ടുവന്ന് ബീമുയർത്തിയാണ് പുറത്തെടുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മതിലകം പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. 

' നിപ: സെപ്റ്റംബര്‍ വരെ മുൻകരുതലുകൾ എടുക്കണം; പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ