
കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിൻ്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ സമീപവാസി കുഴഞ്ഞു വീണു മരിച്ചു. പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് കുഴഞ്ഞ് പുഴയിൽ വീണത്. സന്നദ്ധ സേന പ്രവർത്തകർ ഉടനെതന്നെ ഇദ്ദേഹത്തെ കരയ്ക്ക് എത്തിച്ചിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഇന്ദിരയാണ് ഭാര്യ. മക്കൾ: ലീന, അഞ്ജന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam