
കോട്ടയം : കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് രാവിലെ മുതൽ കാണാതായത്. ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
അംഗനവാടിയിൽ വച്ച് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, പാലക്കാട്ട് മൂന്നരവയസുകാരൻ മരിച്ചു