ആലപ്പുഴയിൽ ബൈക്കിലെത്തി രണ്ടംഗ സംഘം യുവാവിന്റെ മാലപൊട്ടിച്ചു

Published : Sep 01, 2021, 11:21 PM IST
ആലപ്പുഴയിൽ ബൈക്കിലെത്തി രണ്ടംഗ സംഘം യുവാവിന്റെ മാലപൊട്ടിച്ചു

Synopsis

കഴിഞ്ഞ ദിവസം കാഞ്ഞൂർ അമ്പലത്തിന് സമീപം വച്ചാണ് ഫോൺ ചെയ്തുകൊണ്ട് നിന്ന യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്...

ആലപ്പുഴ: ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർ ചേർന്ന് യുവാവിന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞൂർ അമ്പലത്തിന് സമീപം വച്ചാണ് ഫോൺ ചെയ്തുകൊണ്ട് നിന്ന യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. കായംകുളം പുത്തൻപുരയിൽ വടക്കതിൽ നിധീഷ് (28) ന്റെ മാലയാണ് നഷ്ടപ്പെട്ടത്. 

നിധീഷ് ഹരിപ്പാട് നിന്ന് കായംകുളത്തേക്ക് വരുന്ന വഴിയിൽ ഫോൺ ചെയ്യുന്നതിനായി ബൈക്ക് നിർത്തി. ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കവെ എതിർവശത്തുനിന്ന് ബൈക്കിൽ വന്ന രണ്ടുപേർ നിധീഷിന്റെ അടത്തുവരികയും പുറകിൽ ഇരുന്ന ആൾ മാല പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ വേഗത്തിൽ ബൈക്കുമായി കടന്നുകളഞ്ഞു. രണ്ടുപേരും ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു