ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനം കത്തിനശിച്ചു, സംഭവം തൃശ്ശൂരില്‍

Published : Nov 28, 2023, 05:38 PM IST
ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനം കത്തിനശിച്ചു, സംഭവം തൃശ്ശൂരില്‍

Synopsis

വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

തൃശ്ശൂര്‍: തൃശ്ശൂർ ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്ത് റോഡിൽ നിർത്തിയിട്ട് ഒമിനി  വാഹനത്തിനാണ് തീ പിടിച്ചത്. നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാൻ ആളുകൾ എത്തിയ വാഹനമാണ് തീ പിടിച്ചത്. ആളപായം ഒന്നുമില്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി. വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

ഇതിനിടെ, ഇന്ന് രാവിലെ ഷൊര്‍ണ്ണൂരില്‍ ഹോം അപ്ലയന്‍സ് കടയില്‍ തീപിടിത്തമുണ്ടായി. ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ഹോം അപ്ലയന്‍സ് കടയിലാണ് തീപിടിത്തം. ന്യൂരാധ എന്റര്‍ പ്രൈസസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.30 ഓടെയാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

മലപ്പുറത്ത് നട്ടുച്ചയ്ക്ക് കുട്ടികളെ റോഡിലിറക്കിയ സംഭവം; പ്രധാനാധ്യാപകന് നോട്ടീസ്

ഒരു വലിയ വീട്ടിലായിരുന്നു ഇന്നലെ രാത്രി, ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും അവിടെയുണ്ടായിരുന്നുവെന്ന് അബിഗേൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എന്നെ സ്ഥാനാർഥിയാക്കി എല്ലാവരും മുങ്ങി, പോസ്റ്ററും പിടിച്ച് ബിജെപി സ്ഥാനാർഥി; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ