
ഇടുക്കി: ഇടുക്കി പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ തേയിലക്കൊളുന്ത് അരക്കുന്നതിനുള്ള യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടം. യന്ത്രത്തിൽ തലയിടിച്ച് രാജേഷിന് ഗുരുതമായി പരുക്കേറ്റു. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.