ആലുവ എടയാറിൽ വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

Published : Jan 24, 2025, 11:15 PM IST
ആലുവ എടയാറിൽ വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്. 

കൊച്ചി: വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂർ വടകുംഭാഗം മണലിപ്പറമ്പിൽ മകൻ എംയു നിഖിൽ (31) ആണ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം. വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്. എടയാർ എക്സ് ഇന്ത്യ കമ്പനിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഉടൻ ‌തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

നടപടികൾ പാലിക്കണം; പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു