കണ്ണൂരിൽ കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം

Published : Jun 06, 2024, 02:47 PM IST
കണ്ണൂരിൽ കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം

Synopsis

ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്‍റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീർ തന്നെ വൃത്തിയാക്കിച്ചു. 

കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം. കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിക്കുകയായിരുന്നു. ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്‍റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീർ തന്നെ വൃത്തിയാക്കിച്ചു. എന്നാൽ വൈകീട്ടോടെ വേദന കൂടുുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉഷ്ണതരംഗം അതിരൂക്ഷം, മണിക്കൂറുകളായി പ്രവർത്തിപ്പിച്ച എസി പൊട്ടിത്തെറിച്ച് ഗാസിയാബാദിൽ അഗ്നിബാധ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻ്റിക്കേറ്ററിട്ട് വളയ്ക്കാൻ കാത്തുനിന്ന സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്
തിരുവനന്തപുരത്ത് നടുക്കുന്ന അപകടം; ചീറിപ്പാഞ്ഞ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു