കോട്ടയം മീനന്തറയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Published : Nov 12, 2023, 02:26 PM IST
കോട്ടയം മീനന്തറയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Synopsis

പ്രദേശത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി ജോയല്‍ ആണ് മരിച്ചത്

കോട്ടയം: കോട്ടയത്ത് പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റിലാണ് യുവാവ് മുങ്ങി മരിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് യുവാവിനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയല്‍. തുടര്‍ന്ന് മീനന്തറയാറ്റിലെത്തിയ ജോയലിനെ പുഴയില്‍ കാണാതാവുകയായിരുന്നു.

അപകടം നടന്നയുടനെ സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസുമെത്തി. നാട്ടുകാരും ഫയര്‍ഫോഴ്സും കോട്ടയം ഈസ്റ്റ് പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കുശേഷമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക.

കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും