ബൈക്ക് ആദ്യം കാറിലിടിച്ചു, പിന്നീട് ഓട്ടോറിക്ഷയിലും; അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Published : Sep 10, 2023, 04:45 PM IST
ബൈക്ക് ആദ്യം കാറിലിടിച്ചു, പിന്നീട് ഓട്ടോറിക്ഷയിലും; അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Synopsis

വിദേശത്തായിരുന്ന ബൈജു രണ്ടു മാസം മുൻപാണ് ആറു മാസത്തെ അവധിയ്ക്ക് നാട്ടിലെത്തിയത്.

കൊല്ലം: കൊല്ലം ചിതറയിൽ ബൈക്ക് കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് ബെക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. 34 വയസുള്ള ചിതറ ഇരപ്പിൽ സ്വദേശി ബൈജുവാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. കടയ്ക്കൽ ഭാഗത്ത് നിന്ന് ചിതറയിലേക്ക് പോകുകയായിരുന്ന ബൈജുവിന്റെ ബൈക്ക് ആദ്യം കാറിലും തെറിച്ചു വീണ് ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അമിത വേഗതയിലും തെറ്റായ ദിശയിലുമാണ് ബൈക്ക് എത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന ബൈജു രണ്ടു മാസം മുൻപാണ് ആറു മാസത്തെ അവധിയ്ക്ക് നാട്ടിലെത്തിയത്. രണ്ട് കുട്ടികളുണ്ട്.

'ആൽബിച്ചൻ സാറിന്‍റെ ചിത്രം പോസ്റ്ററിൽ വച്ചില്ല'; 100 വോട്ട് പോലും ലഭിക്കാത്തതിന്‍റെ കാരണം, കെസിഎല്ലിൽ നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്