'പേസ്റ്റ് രൂപത്തിലാക്കി സ്വർണ്ണം കാലിൽ ഒട്ടിച്ച് കടത്താൻ ശ്രമം', നെടുമ്പാശ്ശേരിയില്‍ യുവാവ് പിടിയില്‍

Published : Jan 22, 2023, 06:13 PM IST
'പേസ്റ്റ് രൂപത്തിലാക്കി സ്വർണ്ണം കാലിൽ ഒട്ടിച്ച് കടത്താൻ ശ്രമം', നെടുമ്പാശ്ശേരിയില്‍ യുവാവ് പിടിയില്‍

Synopsis

പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം പ്ലാസ്റ്റിക് കവറിലാക്കി കാലിൽ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു.

കൊച്ചി: പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം കാലിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിൽ.  കുവൈറ്റിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അബ്ദുൾ  ആണ് പിടിയിലായത്. 85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വർണ്ണമാണ് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ഇയാള്‍ ശ്രമിച്ചത്. യുവാവിന്‍റെ നടത്തത്തിൽ  സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ട് കാലിലും ഒട്ടിച്ച നിലയിലായിരുന്നു സ്വർണ്ണം. പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം പ്ലാസ്റ്റിക് കവറിലാക്കി കാലിൽ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു.

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി