ആനയൂട്ട് കഴിഞ്ഞു, സാക്ഷിയായത് പതിനായിരങ്ങൾ, ഇനി ഒരു മാസം സുഖചികിത്സ

By Web TeamFirst Published Jul 17, 2022, 11:26 PM IST
Highlights

കര്‍ക്കിടകപ്പുലരയില്‍ പൂരനഗരിയുടെ മനംനിറച്ച് വടുക്കുംന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട്. സാക്ഷിയായത് പതിനായിരങ്ങൾ

തൃശ്ശൂർ: കര്‍ക്കിടകപ്പുലരിയില്‍ പൂരനഗരിയുടെ മനംനിറച്ച് വടുക്കുംന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട്. സാക്ഷിയായത് പതിനായിരങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ആനകൾക്ക് ഇനി ഒരു മാസം സുഖചികിത്സ. കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്ന സമ്പൂര്‍ണ്ണ ആനയൂട്ടിന് പതിനായിരങ്ങളാണ് എത്തിയത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ആന വടക്കുംനാഥ ചന്ദ്രശേഖരനെ ആനയൂട്ടിന്റെ ഭാഗമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും, റെവന്യു മന്ത്രി കെ.രാജനും ചേർന്ന് ആദരിച്ചു. ചന്ദ്രശേഖരന് മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു. ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ആനയൂട്ടിനെത്തിയിരുന്നു. ഔഷധമരുന്നുകൾ ചേർത്ത ചോറുരുള , പന്ത്രണ്ടിന പഴങ്ങൾ എന്നിവയാണ് ആനകൾക്ക് നൽകുക. കഴിഞ്ഞ രണ്ട് വർഷവും കൊവിഡിനെ തുടർന്ന് ചടങ്ങ് മാത്രമായാണ് ആനയൂട്ട് നടത്തിയത്.

Read more:മൂന്ന് നാൾ കനത്ത മഴ, വെള്ളം ഇറങ്ങിയപ്പോൾ ഒരു ബൈക്ക്; ആരുടേതെന്നറിയാൻ തിരച്ചിൽ, ഇനിയും കണ്ടെത്താനായില്ല

ലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം, തലയ്ക്ക് പരിക്കേറ്റു

മലപ്പുറം:  പൂക്കോട്ടുംപാടത്ത് വനവിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ ടി കെ കോളനിയിലെ കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒറ്റയ്ക്കാണ് ഇന്ന് രാവിലെ കുഞ്ഞൻ വനത്തിൽ പോയത്. കരടിയുടെ ആക്രമണത്തിൽ തലക്ക് പിന്നിൽ പരുക്കേറ്റ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read more: ഡോണ്‍ മാക്സിന്‍റെ ടെക്നോ ത്രില്ലര്‍; ആകാശ് സെന്‍ നായകനാവുന്ന 'അറ്റ്' ഫസ്റ്റ് ലുക്ക്

click me!