ശാന്തമ്പാറയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു

Published : Jul 17, 2022, 09:22 PM ISTUpdated : Jul 17, 2022, 09:24 PM IST
ശാന്തമ്പാറയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു

Synopsis

ശാന്തമ്പാറയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.  

ശാന്തമ്പാറ: ശാന്തമ്പാറയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.   കോൺഗ്രസ് ശാന്തമ്പാറ മണ്ഡലം വൈസ്. പ്രസിഡന്റ് ബിജു വടമറ്റത്തിനാണ് പരിക്കേറ്റത്. 

ബിജുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ചില കോൺഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റിട്ടുണ്ട്.  2500 ഓളം വോട്ട് പോൾ ചെയ്തതിൽ 2100 ഓളം വോട്ട് നേടി LDF പാനൽ തിരഞ്ഞെടുപ്പിൽ ജയിച്ചു. വോട്ട് ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം തുടർന്ന് സംഘർഷമായി മാറുകയായിരുന്നു.

Read more: ഓടുന്ന ട്രക്കിന് മുകളില്‍ നിന്ന് 'ശക്തിമാൻ' അഭ്യാസം; ഒടുവില്‍ അപകടം

ഇടുക്കി: മൂന്നാർ തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റുവീണ കാട്ടുപോത്തിന്‍റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. 150 കിലോ ഇറച്ചിയാണ് കണ്ടെടുത്തത്. തലയാർ എസ്‌റ്റേറ്റ് നിവാസികളായ രാമർ(40), അമൃതരാജ്(36), ആനന്ദകുമാർ (38), കറുപ്പുസ്വാമി (46), രമേഷ്(36) എന്നിവരെയാണ് മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

Read more:  റെയിൽവേ ട്രാക്കുകളിൽ മയക്കുമരുന്ന് ഉപയോഗം: ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്‍റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്. ചാക്കിലാക്കിയ നിലയിൽ 150 കിലോ ഇറച്ചി ഇവരിൽ നിന്നും പിടിച്ചെടുത്തു. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോൾ തങ്ങൾ ഇറച്ചി എടുക്കുകയായിരുന്നുവെന്നുമാണ് ഇവർ ഉദ്യോഗസ്ഥരെ അറയിച്ചിട്ടുള്ളത്.

ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ ഉദ്യോഗസ്ഥ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കാട്ടുപോത്തിന് എങ്ങനെയാണ് പരിക്കേറ്റതെന്നുള്ള അന്വേഷണം നടത്തുന്നുണ്ട്. റേഞ്ച് ഓഫീസർ അരുൺ മഹാരാജയുടെ നേതൃത്വത്തിൽ ഒഫീസർമാരായ രാജൻ, രമേഷ്, ദീപക്, ടോം, ദിനേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിയിലൂടെ പോകുന്ന നാട്ടുകാർക്ക് നേരെ കണ്ണുപൊട്ടുന്ന തെറി പതിവ്, സഹികെട്ട് പരാതി; ഒടുവിൽ ചികിത്സ നൽകാൻ സർക്കാർ തീരുമാനം
കടയിൽ തിരക്കുള്ള സമയം, സിഗരറ്റ് വാങ്ങാനെത്തി; ജ്യൂസ് അടിച്ച ശേഷം തരാമെന്ന് മറുപടി, പിന്നാലെ ജീവനക്കാർക്ക് മർദനം