
മലപ്പുറം : മമ്പാട് ആം ആദ്മി പ്രവര്‍ത്തകനായ വയോധികനെ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ച സംഭവത്തില്‍ ഇരുപക്ഷത്തിനുമെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ആം ആദ്മി നേതാവുമായ സവാദ് അലിയെ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
ആലപ്പുഴയിൽ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു
ഗ്രാമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കിയതിനും മിനുട്സ് ആവശ്യപ്പെട്ടതിനുമാണ് പഞ്ചായത്ത് പ്രസിഡനറ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് ആക്രമിച്ചുവെന്നായിരുന്നു ആം ആദ്മി വണ്ടൂര്‍ മണ്ഡലം കണ്‍വീനറുടെ പരാതി. അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ആം ആദ്മി പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡനറ് ശ്രീനിവാസനെതിരെ പൊലീസ് കേസെടുത്തു.
ജാതിവിളിച്ചു അധിക്ഷേപിച്ചു , കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പ്രസിഡന്റിന്റ പരാതിയില്‍ സവാദിനെതിരെ എസ്എസ് എസ്ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കള്ളപ്പരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് സവാദ് പറഞ്ഞു. പ്രസിഡനര് രാജിവെക്കണം എന്നാവശ്യമുന്നയിച്ച് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം.
ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
മലപ്പുറം: ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ 'സുഖപ്രസവത്തിൽ' ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് ജനിച്ച് മൂന്നാം ദിവസം മരിച്ചത്. ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് വീട്ടിൽ വെച്ചായിരുന്നു യുവതിയുടെ പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ സ്വയം പ്രസവമെടുത്തത്. ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മാതാപിതാക്കൾ വീട്ടിൽ വച്ച് തന്നെ പ്രസവമെടുക്കരുതെന്ന് തലക്കാട് കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ നേരത്തെ അറിയിച്ചിരുന്നു. ഇവർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു...read more here ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam