വീണുകിട്ടിയത് 5 ലക്ഷം രൂപയുടെ ആഭരണങ്ങളും 26000 രൂപയും; ബിഹാർ സ്വദേശികൾക്ക് തിരിച്ചേൽപ്പിച്ച് നാസര്‍

Published : Mar 01, 2023, 12:01 PM ISTUpdated : Mar 01, 2023, 12:33 PM IST
വീണുകിട്ടിയത് 5 ലക്ഷം രൂപയുടെ ആഭരണങ്ങളും 26000 രൂപയും; ബിഹാർ സ്വദേശികൾക്ക് തിരിച്ചേൽപ്പിച്ച് നാസര്‍

Synopsis

ബാഗിൽ ഉണ്ടായിരുന്ന ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എം കാർഡുമായി  താമരശേരി പൊലീസ് ബാങ്കിൽ എത്തി ഉടമയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ശേഖരിച്ചു. ബാഗിന്റെ ഉടമ ബീഹാർ ഗുലാബാദ് പുർന്യ സ്വദേശി അഞ്ജു ദുഗാർ, ഭർത്താവ് ഷാന്റു ദുഗാർ എന്നിവരാണെന്ന് വ്യക്തമായി. 

കോഴിക്കോട്: കളഞ്ഞുകിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയും, രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥരായ ബീഹാർ സ്വദേശികൾക്ക് തിരിച്ചു നൽകി താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ നാസർ. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് താമരശേരി തച്ചംപൊയിൽ വീറുമ്പിൻ ചാലിൽ അബ്ദുൽ നാസറിന് താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപം  റോഡരികിൽ നിന്നും ലേഡീസ് ബാഗ് ലഭിച്ചത്. നാസർ താമരശേരിയിൽ എത്തി ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

മുളക്‌പൊടി എറിഞ്ഞ് ലോട്ടറികട ജീവനക്കാരന്‍റെ 20000 രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു
 
ബാഗിൽ ഉണ്ടായിരുന്ന ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എം കാർഡുമായി  താമരശേരി പൊലീസ് ബാങ്കിൽ എത്തി ഉടമയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ശേഖരിച്ചു. ബാഗിന്റെ ഉടമ ബീഹാർ ഗുലാബാദ് പുർന്യ സ്വദേശി അഞ്ജു ദുഗാർ, ഭർത്താവ് ഷാന്റു ദുഗാർ എന്നിവരാണെന്ന് വ്യക്തമായി. ഇവർ പൊലീസ് സ്റ്റേഷനിൽ എത്തി നാസറിന്റെ കൈയിൽ നിന്നും ബാഗ് ഏറ്റു വാങ്ങി. ബാഗിൽ 26,000 രൂപയും, മൂന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളും, ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണവും, വെള്ളി ആഭരണവുമാണ് ഉണ്ടായിരുന്നത്. 
ബാഗ് ഏറ്റുവാങ്ങിയ അഞ്ജു, അബദുൽ നാസറിനും, താമരശേരി പൊലീസിനും, മലയാളികളുടെ സത്യസന്ധതയ്ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്. 

നഷ്ടപ്പെട്ട പണം അന്വേഷണത്തിനൊടുവില്‍ ഉടമക്ക് തിരിച്ചുനല്‍കി പോലീസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ