'മഅദ്നി വരുന്നതിൽ ആശങ്ക'; പോസ്റ്റിട്ടത് ലീ​ഗ് ക്രിമിനലുകളുടെ വ്യാജ അക്കൗണ്ടെന്ന് ജലീൽ, പേരുകളും പുറത്ത് വിട്ടു

Published : Jul 19, 2023, 06:11 PM IST
'മഅദ്നി വരുന്നതിൽ ആശങ്ക'; പോസ്റ്റിട്ടത് ലീ​ഗ് ക്രിമിനലുകളുടെ വ്യാജ അക്കൗണ്ടെന്ന് ജലീൽ, പേരുകളും പുറത്ത് വിട്ടു

Synopsis

പലതിലും കണ്ണടക്കാറാണ് പതിവ്. എന്നാൽ, മദനിക്കെതിരെ എഴുതി പോസ്റ്റ് ചെയ്യുകയും മുക്കുകയും ചെയ്തു എന്ന് പറയുന്ന വ്യാജ സ്ക്രീൻഷോട്ടിൻ്റെ കാര്യത്തിൽ മിണ്ടാതിരിക്കാനാവില്ല

മലപ്പുറം: അബ്ദുൽ നാസർ മഅദനിക്കെതിരായി എഫ്ബിയിൽ പോസ്റ്റ് ചെയ്തു എന്ന വ്യാജേന വ്യാപകമായി പ്രചരിപ്പിക്കുന്ന സ്ക്രീൻഷോട്ടുകൾക്കെതിരെ പരാതി നൽകി കെ ടി ജലീൽ എംഎൽഎ. ചില ലീഗ് സൈബർ ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ജലീൽ ആരോപിക്കുന്നത്. ജിദ്ദ കെഎംസിസി ഭാരവാഹിയായ മുസ്തഫ കൊഴിശീരി ഉൾപ്പടെ ഔദ്യോഗികവും അല്ലാത്തവരുമായ ലീഗ് സൈബർ ക്രിമിനലുകളാണ് ഈ കുപ്രചരണങ്ങൾക്കു പിന്നിൽ. മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പലതിലും കണ്ണടക്കാറാണ് പതിവ്. എന്നാൽ, മദനിക്കെതിരെ എഴുതി പോസ്റ്റ് ചെയ്യുകയും മുക്കുകയും ചെയ്തു എന്ന് പറയുന്ന വ്യാജ സ്ക്രീൻഷോട്ടിൻ്റെ കാര്യത്തിൽ മിണ്ടാതിരിക്കാനാവില്ല. കെഎംസിസിയെ പോലുള്ള ഒരു സംഘടന ഇത്തരം സൈബർ ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചാൽ തീരുന്നതാണ് ഇത്തരം പ്രശ്നങ്ങളെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി സംഘർഷം ഉണ്ടാക്കുകയും തന്നെ സമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്തുകയുമാണ് വ്യാജമായി പോസ്റ്റുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശമെന്ന് ജലീലിന്റെ പരാതിയിൽ പറയുന്നു.

വ്യക്തിപരമായി താൻ എടുക്കുന്നതും തന്റെ പ്രസ്ഥാനം എടുക്കുന്നതുമായ നിലപാടുകളോടുള്ള വിരോധമാണ് ഇത്തരം പോസ്റ്റുകൾക്ക് കാരണം. ഇന്ത്യൻ ശിക്ഷ നിയമത്തിലേയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലേയും  കേരള പൊലീസ് നിയമത്തിലേയും വ്യത്യസ്ഥമായ വകുപ്പുകൾ പ്രകാരമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തിട്ടുള്ളത്. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശിക്ഷ ഉറപ്പാക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജലീൽ പരാതിയിൽ ആവശ്യം ഉന്നയിച്ചു. വ്യാജ പോസ്റ്റ് എഫ് ബിയിൽ പങ്കുവെച്ചവരുടെ പേരുകളും സ്ക്രീൻ ഷോട്ടുകളും സഹിതമാണ് കെ ടി ജലീൽ പരാതി നൽകിയിട്ടുള്ളത്. 

'പൂഴിയിട്ടാല്‍ നിലത്തു വീഴില്ല; പിന്നിലോട്ട് കേറിക്കോ സാറേ, സ്കൂട്ടറിൽ ചാടിക്കയറിയ ഉമ്മൻചാണ്ടി'; അനുഭവം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്