അഭിമാന നിമിഷം! ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കൊച്ചിയിൽ നിന്നൊരു പെൺകുട്ടി; കര്‍ത്തവ്യപഥത്തിൽ നൃത്തം അവതരിപ്പിക്കാൻ അഭിരാമി

Published : Jan 25, 2026, 01:58 PM IST
 Abhirami Pradeep Republic Day parade

Synopsis

കൊച്ചി നായരമ്പലം സ്വദേശിനിയും ഭരതനാട്യം വിദ്യാർത്ഥിനിയുമായ അഭിരാമി പ്രദീപ്, ഡൽഹിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ചുവടുവെയ്ക്കാൻ തെരഞ്ഞെടുക്കപ്പെട്ടു. 

കൊച്ചി: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം നേടി കൊച്ചി സ്വദേശിനിയും കർണാടകയിലെ അലയൻസ് യൂണിവേഴ്സിറ്റിയിൽ എം എ ഭരതനാട്യം വിദ്യാർത്ഥിനിയുമായ അഭിരാമി പ്രദീപ്. ഡൽഹിയിലെ കര്‍ത്തവ്യപഥത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന പരേഡിലാണ് അഭിരാമി ചുവടുവെയ്ക്കുക.

സംസ്ഥാനതല കലാപരിപാടികളിലും മത്സരങ്ങളിലും മികവ് തെളിയിച്ച കലാകാരിയാണ് നായരമ്പലം സ്വദേശിനിയായ അഭിരാമി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളെ ഉൾപ്പെടുത്തി നടത്തുന്ന ഈ പരേഡിൽ പങ്കെടുക്കുകയെന്നത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. സ്കൂൾ കാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന അഭിരാമി, സർവകലാശാലയിൽ നിന്നുളള പത്തം​ഗ സംഘത്തോടൊപ്പമാണ് ചുവടുവെക്കുക. നൃത്തം ഉൾപ്പെടെ ന​ങ്ങ്യാ​ർ​കൂ​ത്തി​ലും വൃ​ന്ദ​വാ​ദ്യം ഇ​ന​ങ്ങ​ളി​ലും അഭിരാമി മി​ക​വ് തെ​ളി​യിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി അധ്യക്ഷത വഹിക്കുന്ന ദേശീയ പരേഡിൽ സേനാ വിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക സംഘങ്ങളും പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ വേദിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന്റെ അഭിമാനത്തിലാണ് അഭിരാമിയും കുടുംബവും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ഹരിപ്പാട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
ചേർത്തല നഗരസഭാ കൗൺസിലർക്ക് നേരെയുള്ള ആക്രമണം: പ്രതി റിമാൻഡിൽ